സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ദിനമായി ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വിശ്വകര്‍മ്മ സംഘടനകളുടെ നേതൃത്വത്തില്‍ ദിനാചരണ പരിപാടികള്‍ നടന്നു. അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ. എ എന്‍ വിജയന്‍ നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് സി കെ നാരായണന്‍ പതാക ഉയര്‍ത്തി. എന്‍ പി പ്രസാദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അനിയന്‍ അവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. സുഭാഷ് സി വെള്ളാപ്പള്ളില്‍, പ്രവീണ്‍കുമാര്‍ കോയിക്കപ്പറമ്പില്‍ , ദീപേഷ് കൃഷ്ണകൃപ, സി കെ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments