ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ കുടിവെള്ള പദ്ധതിയ്ക്കായി നിര്‍മിച്ച കിണര്‍ മാലിന്യം നിറഞ്ഞ് നശിക്കുന്നു. 10 വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് കണ്ണാറമുകള്‍ പദ്ധതിയ്ക്കായി വിസ്തൃതമായ കിണര്‍ നിര്‍മിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇവിടെ നിന്നും ശുദ്ധജല സംഭരണം നടക്കാതെ പോവുകയായിരുന്നു. നിലവില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാനാണ് കിണര്‍ ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ശുദ്ധജലസ്രോതസ് സംരക്ഷിക്കണമെന്ന ആവശ്യമുയരുകയാണ്.





0 Comments