Breaking...

9/recent/ticker-posts

Header Ads Widget

ദത്തോപാന്ത് ഠേംഗ്ഡിജിയുടെ 17-ാം സ്മൃതിദിനം ആചരിച്ചു.



 ബി.എം.എസ് സ്ഥാപക നേതാവും, കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്ത ദത്തോപാന്ത് ഠേംഗ്ഡിജിയുടെ 17-ാം സ്മൃതിദിനം ബി.എം.എസ് മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍.രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി. എം നളിനാക്ഷന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ആര്‍.രാജീവ്, ജോസ് ജോര്‍ജ്ജ്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്.ഹരികുമാര്‍ ,മേഖലാ പ്രസിഡണ്ട് സിബി  മേവിട, മേഖലാ സെക്രട്ടറി കെ.എസ്.ശിവദാസന്‍, കിടങ്ങൂര്‍ മേഖലാ സെക്രട്ടറി ഹരികൃഷ്ണന്‍ മേവിട തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments