Breaking...

9/recent/ticker-posts

Header Ads Widget

കാളിയമ്മന്‍ ക്ഷേത്രം പൊളിച്ചു മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം



റെയില്‍വേ പാത ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കോട്ടയം റബര്‍ ബോര്‍ഡ് കേന്ദ്ര ഓഫീസിന് സമീപത്തെ കാളിയമ്മന്‍ ക്ഷേത്രം പൊളിച്ചു മാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും റെയില്‍വേയുടെയും നീക്കത്തില്‍ പ്രതിഷേധം. ഈ മാസം  31-നകം പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കുന്നതിനായി ക്ഷേത്ര ഭൂമി ഏറ്റെടുക്കണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ പൊളിക്കുമ്പോള്‍ പകരം സ്ഥലമോ, തത്തുല്യ നഷ്ട പരിഹാരമോ വേണമെന്ന ആവശ്യത്തില്‍ ധാരണയായിട്ടില്ല. ഇതാണ് വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ സ്ത്രീകളുള്‍പ്പെടെയുള്ള നൂറിലധികം പേരാണ് പൊളിക്കുന്നതിനെതിരെ കാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഒത്തുചേര്‍ന്നത്.




Post a Comment

0 Comments