Breaking...

9/recent/ticker-posts

Header Ads Widget

ലോറിയ്ക്ക് പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു



ഈരാറ്റുപേട്ടയില്‍ ലോറിയ്ക്ക് പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. കളത്തൂക്കടവ് വെട്ടിപ്പറമ്പ് സ്വദേശികളായ ബിജു  ഓട്ടോ ഡ്രൈവര്‍ മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8 മണിയോടെ അരുവിത്തുറ പള്ളിയ്ക്ക് സമീപം പാലത്തിലാണ് അപകടമുണ്ടായത്. മധുവും ബിജുവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നാഷണല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. മഹാരാഷ്ട്രയിലേയ്ക്ക് പൈനാപ്പിള്‍ കയറ്റി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന ബിജുവിനാണ് സാരമായി പരിക്കേറ്റു. പാലത്തിന് നടുവില്‍ അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കുണ്ടായി. പോലീസും നാട്ടുകാരും ചേര്‍ന്ന് ഓട്ടോറിക്ഷ പാലത്തില്‍ നിന്നും മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.




Post a Comment

0 Comments