Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വലിയ വെള്ളക്കെട്ടുകളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രതിഷേധ സമരം



കേരള കോണ്‍ഗ്രസ് എം അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെയും എട്ടാം വാര്‍ഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഇല്ലിമൂല- മെത്രാന്‍ചേരി  റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡിലെ വലിയ വെള്ളക്കെട്ടുകളില്‍  മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച്  പ്രതിഷേധ സമരം നടത്തി. SNDP ജംഗ്ഷനില്‍ കൂടിയ യോഗത്തില്‍  വാര്‍ഡ് പ്രസിഡന്റ് ടോമി വയലില്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ഓഫീസ് സെക്രട്ടറി ജോസഫ് ചാമക്കാല യോഗം ഉദ്ഘാടനം ചെയ്തു, മണ്ഡലം  പ്രസിഡന്റ് ജോസ് കൊറ്റത്തില്‍, റെനി വള്ളികുന്നേല്‍, വിന്‍സ് പേരാലുങ്കല്‍, അഭിലാഷ് തെക്കേതില്‍, അമല്‍ ചാമക്കാല, ബിജു കൊല്ലംപറമ്പില്‍,ബിനോയ് കരക്കലോലിക്കല്‍,  ജോണ്‍സണ്‍ ചക്കുപറ, ബേസലി തറവട്ടം, ജോസ് കൊറ്റം, ജെയിംസ് മുരിങ്ങയില്‍, പുഷ്പമ്മ, ജോണ്‍സണ്‍ വയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments