Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ ഹങ്ങര്‍ റിലീഫ് അഞ്ചാമത് പ്രോഗ്രാം



ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍  ലയണ്‍സ് ഇന്റര്‍നാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളില്‍ ഒന്നായ ഹങ്ങര്‍ റിലീഫ് അഞ്ചാമത് പ്രോഗ്രാം കുമ്മണ്ണൂര്‍ സെന്റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്നു.  കടുത്തുരുത്തി എംഎല്‍എ  മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പലും വികാരി ജനറലും ആയ റവ ഫാ ഫിലിപ്പ് ഞരളക്കാട് അധ്യക്ഷത  വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി  സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് പ്രസിഡന്റ് ഷാജിമോന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ അരിയും ഭക്ഷ്യ ധാന്യങ്ങളും പോഷകാഹാരങ്ങളും വിതരണം ചെയ്തു.  ക്ലബ് സെക്രട്ടറി ജോസ് മനക്കന്‍, ട്രസറെര്‍ ജോജോ പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments