Breaking...

9/recent/ticker-posts

Header Ads Widget

യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പാലാ നഗരസഭ ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി



യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പാലാ നഗരസഭ ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വഴിവിളക്കുകള്‍ യഥാസമയം തെളിക്കുക, തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും അധികാരവും കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കുക, വികസന മുരടിപ്പ് അവസാനിപ്പിക്കുക, ഗവ.ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കുക, ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തരിമായി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, നഗരസഭാ ഭരണകക്ഷിയുടെ ഏകപക്ഷീയ ഭരണം അവസാനിപ്പിച്ച് ജനാധിപത്യ മര്യാദകള്‍ പാലിക്കുക, പ്രതിപക്ഷത്തോടുള്ള നിഷേധാത്മക നിലപാടുകള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പാലാ നഗരസഭ ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ജോസ് എടേട്ട് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രൊഫ.സതീശ് ചൊള്ളാനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വി.സി പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി ടോണി, മായ രാഹുല്‍, ആനി ബിജോയി, ലിജി ബിജു, ലിസിക്കുട്ടി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments