ഡോ.ആര്‍ വേണുഗോപാല്‍, പ്രൊഫ. ഇന്ദു കെഎസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച വിചാരലഹരി എന്ന എന്ന പുസ്തകം പ്രകാശനം ചെയ്തു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പുസ്തകപ്രകാശനം നിര്‍വഹിച്ചു. എംജി സര്‍വകലാശാല മുന്‍ വിസി ഡോ.വി.എന്‍ രാജശേഖരന്‍പിള്ള പുസ്തകം ഏറ്റുവാങ്ങി. മോന്‍സ് ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബസേലിയോസ് കോലേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജ്യോതിമോള്‍ പുസ്തകപരിചയം നടത്തി. ദേവസ്വം ബോര്‍ഡ് അംഗം പിഎം തങ്കപ്പന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍, എസ് മധു, ടിആര്‍ ശ്രീകുമാര്‍, ഡോ ആര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




0 Comments