Breaking...

9/recent/ticker-posts

Header Ads Widget

മാറിടം എല്‍ബിഎം ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി.



മാറിടം എല്‍ബിഎം  ലൈബ്രറിയുടെയും എല്‍ബിഎം റിക്രിയേഷന്‍ ക്ലബ്ബിന്റേയും നേതൃത്വത്തില്‍  ഈ വര്‍ഷത്തെ പോലീസ് മെഡല്‍ നേടിയ ശാന്തന്‍പാറ എസ്എച്ച്ഒ അനില്‍ ജോര്‍ജിനും പാലാ എസ്ജി സിപിഒ  ഷെറിന്‍ മാത്യു സ്റ്റീഫനും , ഫുള്‍ എപ്ലസ് ഗ്രേഡ് നേടിയ കുട്ടികള്‍ക്കും പൗര സ്വീകരണം നല്‍കി. സ്വീകരണ യോഗം എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര അധ്യക്ഷത വഹിച്ചു. മീനച്ചില്‍ താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.സിന്ധു മോള്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പാലാ ഡിവൈഎസ്പി ഷാജു ജോസ് മെഡല്‍ ജേതാക്കളെ ആദരിച്ചു. റവ.ഫാ.ജോമി പതീപറമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ നല്‍കി.  ലൈബ്രറി പ്രസിഡന്റ് സി.കെ. ഉണ്ണികൃഷ്ണന്‍ , ക്ലബ്ബ് പ്രസിഡന്റ്  തോമസ് ആല്‍ബര്‍ട്ട് , പഞ്ചായത്ത് അംഗങ്ങളായ ബീന തോമസ് ,  ബിന്‍സി സാവിയോ , ലൂസി ജോര്‍ജ് , സഹകരണ ബാങ്ക് മെമ്പര്‍ അലക്‌സ് കുരുവിള,  ലൈബ്രറി ബാലവേദി പ്രസിഡന്റ് മെര്‍ബി മേരി ബിനോയി , ലൈബ്രറി സെക്രട്ടറി ഇ.എം. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments