Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍



പ്രസിദ്ധമായ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലും വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. മുന്‍കൂട്ടി ബുക്ക്  ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തിയത്.  ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരുന്നത്. പതിവില്‍ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കളാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ആചാര്യന്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മൂകാംബിക ക്ഷേത്രത്തിലേത് പോലെ വര്‍ഷത്തില്‍ ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താന്‍ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തില്‍ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു.




Post a Comment

0 Comments