Breaking...

9/recent/ticker-posts

Header Ads Widget

കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഏകദിന ശില്പശാല



പരിസ്ഥിതി സംരക്ഷണത്തിലൂടെയേ മാനവരാശിക്ക് നിലനില്‍പ്പുള്ളൂവെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.  കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശാടനപക്ഷികളുടെ സംരക്ഷണവും അവയുടെ ആവാസവ്യവസ്ഥയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണം പ്രധാനമെന്ന അവബോധം എല്ലാവരിലും വേണമെന്നും മന്ത്രി പറഞ്ഞു.  കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു പരിസ്ഥിതി സന്ദേശം നല്‍കി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. സാജു, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, പഞ്ചായത്തംഗം സ്മിത സുനില്‍, കുമരകം നേച്ചര്‍ ക്ലബ് പ്രസിഡന്റ് കെ.ആര്‍. സജയന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments