Breaking...

9/recent/ticker-posts

Header Ads Widget

ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍



ബേക്കറിയില്‍ ചായ കുടിക്കാനെത്തി ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കത്തോട് ബസ്സ് സ്റ്റാന്റിന് സമീപത്തുളള ജോയ്‌സ് ബേക്കറിയില്‍ ഫെബ്രുവരി ഒന്നാം തീയതി ചായ കുടിക്കാനെത്തിയയാള്‍ സെയില്‍സ്മാനായ യുവാവിന്റെ   ഷോള്‍ഡര്‍ ബാഗില്‍ നിന്നും  ഒരു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. 
സംഭവത്തെക്കുറിച്ച് അന്വേഷിച്ച പള്ളിക്കത്തോട് പോലീസ്  പ്രതിയായ  ഇടുക്കി മണക്കാട്  പുതുപെരിയാരം സ്വദേശി ലിജോ തോമസിനെ (43) അറസ്റ്റു ചെയ്തു. പളളിക്കത്തോട് പോലീസ് സ്റ്റേഷനിലെ  IPSHO രാജേഷ് പി.എസിന്റെ നേതൃത്വത്തില്‍ SI രാമദാസ് കെ.ജി, GSI ഹാരിസ് പി എ, ASI വിനീത് എ വി, CPO ഷെമീര്‍ സമദ്, CPO സജീഷ് കെ വി, CPO രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്  പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments