വെളിച്ചെണ്ണയുടെ ഉത്പാദനത്തിലും, വിപണനത്തിലും 118 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ചെട്ടിയാകുന്നേല്‍ ഗ്രൂപ്പിന്റെ 916 കോ കോ ബ്രാന്‍ഡ് 2ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഗുണമേന്‍മയിലൂടെ അംഗീകാരം നേടിയ 916 വെളിച്ചെണ്ണയുടെ 2ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നടത്തിയ സ്വര്‍ണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3ന് പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നറുക്കെടുപ്പിന്റേയും, സമ്മേളനത്തിന്റേയും തത്സമയ സംപ്രേഷണം യൂട്യൂബ്, ഫെയ്‌സ്ബുക്ക് ചാനലിലൂടെ ഉണ്ടായിരുക്കും. കൊപ്രയിലും, വെളിച്ചെണ്ണയിലും മായം കലര്‍ത്തി വിപണിയിലെത്തിക്കുന്നത് ഉപഭോക്താക്കളെ രോഗികളാക്കി മാറ്റുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, 100% ഗുണമേന്മ ഉറപ്പുവരുത്തിയാണ് 916 വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നതെന്നും ചെട്ടിയാശ്ശേരില്‍ ഗ്രൂപ്പുടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ മീഡിയാ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ സാന്റി അഗസ്റ്റിന്‍, ലാലിച്ചന്‍ ചെട്ടിയാകുന്നേല്‍, മുഹമ്മദ്, ബാദുഷ എന്നിവര്‍ പങ്കെടുത്തു.
0 Comments