കയര്‍ ജിയോ ടെക്‌സ്‌റ്റൈല്‍സ് ഉപയോഗം വിലയിരുത്തുന്നതിനായി ജില്ലാതല ഏകദിന സെമിനാര്‍ ഏറ്റുമാനൂരില്‍ നടന്നു. കയര്‍ കേരള 2021 നോടനുബന്ധിച്ച് 125 കോടിയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് തദ്ദേശ സ്ഥാപന പ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ട് സെമിനാര്‍ നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും പ്രസിഡന്റ്മാരും സെക്രട്ടറിമാരും എം എന്‍ ആര്‍ ഇ ജി എസ് ഉദ്യോഗസ്ഥരുമാണ് സെമിനാറില്‍ പങ്കെടുത്തത്. കയര്‍ ഭൂവസ്ത്രം പദ്ധതിയിലൂടെ കയര്‍ മേഖലയുടെ വളര്‍ച്ചക്കൊപ്പം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ചെറുവാണ്ടൂര്‍ കെ എന്‍ ബി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കയര്‍ വികസന ഡയറക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷനായിരുന്നു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി രമേശ്, സുധാ വര്‍മ്മ, കെ ബി രമ, ബിനു ജോണ്‍, പി എസ്, ഷിനോ, പി വി ശശീന്ദ്രന്‍, എ ജി മോഹനന്‍, ഡി സുധാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments