കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ ഗവ എല്‍.പി സ്‌കൂളിലേക്ക് ജ്വാല ഓട്ടോ ഡ്രൈവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബഞ്ചും, ഡസ്‌കും വിതരണം ചെയ്തു. ചാരിയിരിക്കാനും, പുസ്തകങ്ങള്‍ സൂക്ഷിക്കാനും സൗകര്യമുള്ള ഇരിപ്പിടങ്ങളാണ് നല്‍കിയത്. സ്‌കൂളങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് റീനാ കെ പോള്‍, ജ്വാല ഓട്ടോ ബ്രദേഴ്‌സ് ഭാരവാഹികളില്‍ നിന്നും ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സാബു സെബാസ്റ്റ്യന്‍, സൊസൈറ്റി പ്രസിഡന്റ് ടി.പി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. കെകെ വിനോദ് കുമാര്‍, സാബു ആനശ്ശേരില്‍ രാജീവ്, അജി, രജു മോഹന്‍, രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments