തിരുവാറ്റ കല്ലുമട റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പിഡബ്ല്യുഡിയുടെ ആഭിമുഖ്യത്തില്‍ 4 കോടി രൂപ ചെലവിട്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. മരിയാതുരുത്ത് എന്‍എസ്എസ് കരയോഗത്തിന് സമീപം നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയായിരുന്നു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെവി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, പഞ്ചായത്ത് അംഗം ജഗദീഷ് കെആര്‍, മിനിമോള്‍ മനോജ്, പിജി പ്രസന്നകുമാരി, അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജന്‍, എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ കെ ശ്രീലേഖ, ആര്‍ രൂപേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പ്രമോദ് ചന്ദ്രന്‍, പിഐ അനി, ബെന്നി പൊന്നാരം, ജയ്‌മോന്‍ കരീമഠം തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments