Breaking...

9/recent/ticker-posts

Header Ads Widget

മികവുല്‍സവത്തില്‍ വിജയിച്ച തട്ടംപറമ്പില്‍ കുട്ടിയമ്മയെ ജില്ലാ പഞ്ചായത്ത് ആദരിച്ചു


സാക്ഷരതാ മിഷന്റെ മികവുല്‍സവത്തില്‍ വിജയിച്ച സംസ്ഥാനത്ത് ഏറ്റവും മുതിര്‍ന്ന പഠിതാവ് തിരുവഞ്ചൂര്‍ തട്ടംപറമ്പില്‍ കുട്ടിയമ്മയെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. പ്രസിഡന്റ് നിര്‍മല ജിമ്മിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കുട്ടിയമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ഫലകം നല്കിയാണ് ആദരിച്ചത്. കുട്ടിയമ്മയെ പരിശീലിപ്പിച്ച സാക്ഷരതാ പ്രേരക് രഹ്ന ജോണിനെയും ആദരിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന്‍ ജോസഫ്, അയര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് പുഷ്പമണി, പികെ വൈശാഖ്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ വിവി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments