Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തും


സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും അവസാനിപ്പിക്കണമെന്നും, പാലായിലെ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോപ്ലക്‌സ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തും. നവംബര്‍ 4ന് രാവിലെ 11ന് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി സിറയക് ഉദ്ഘാടനം ചെയ്യും. പ്രതിഷേധ മാര്‍ച്ച് ഗവ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിക്കും. പ്രതിഷേധ സൂചകമായി കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി വൃത്തിയാക്കുമെന്നും ആംആദ്മി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം കണ്‍വീനര്‍, ജയേഷ് ജോര്‍ജ്ജ്, ജോയി കളരിക്കല്‍, അഡ്വ ബിനോയ് പുല്ലത്തില്‍, പ്രിന്‍സ് മാമൂട്ടില്‍, ജോയ് തോമസ് ആനിത്തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments