അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരണമടഞ്ഞു. പട്ടിത്താനം കണ്ണാശ്ശേരില്‍ ഹരിദാസ് എന്ന 65-കാരനാണ് മരണമടഞ്ഞത്. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കാണക്കാരി സബ് സ്‌റ്റേഷന് സമീപം ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടെയാണ് ഹരിദാസിനെ വാഹനമിടിച്ചു വീഴ്ത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഹരിദാസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
0 Comments