വീടിനു സമീപത്തെ വിറകുപുരയ്ക്ക് തീപിടിച്ചു. ഏറ്റുമാനൂര്‍ പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം അങ്കണാട്ട് ബെന്നിയുടെ വീടിനോട് ചേര്‍ന്ന വിറകുപുരയ്കാണ് തീ പിടിച്ചത് . ഞായറാഴ്ച മൂന്നുമണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തുനിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. വീടിനു സമീപത്ത് വിറക് പുരയോട് ചേര്‍ന്ന് അശ്രദ്ധമായി അടുപ്പ് കൂട്ടിയതാണ് അപകടത്തിന് കാരണമായത്.





0 Comments