മാഞ്ഞൂര്‍ പഞ്ചായത്തിലെ ഇരവിമംഗലത്ത് വൃദ്ധസ്ത്രീയുടെ ഭൂമി കയ്യേറി വഴി തുറക്കാന്‍ ശ്രമിച്ചതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് അധികൃതര്‍. 50ലേറെ വര്‍ഷം പഴക്കമുള്ള നടപ്പു വഴിയിലേക്ക് കയറി താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചതാണ് പരാതിക്ക് കാരണമായത്. ദളിത് സംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് അനാവശ്യ സമരം നടത്തുകയായിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
0 Comments