അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറി. അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലെ ഷട്ടര്‍ തകര്‍ത്താണ് കാര്‍ കടക്ക് ഉള്ളിലേക്ക് ഇടിച്ചുകയറിയത്. അതിരമ്പുഴ ജംഗ്ഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. കടയ്ക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഹോട്ടല്‍ ജീവനക്കാരന്‍ കട തുറക്കുന്നതിനായി എഴുന്നേറ്റു മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു . വാരിശ്ശേരി സ്വദേശിയാണ് കാറോടിച്ചിരുന്നത്. അരലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. അതേസമയം, അതിരമ്പുഴ ടൗണിലെ വികസനം ഇനിയും സാധ്യമാകാത്തത് വലിയതോതില്‍ ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്നുണ്ട്. മൂന്നു ദിശകളില്‍ നിന്നും ഒരേ സമയം നിരവധി വാഹനങ്ങള്‍ കടന്നുവരുന്നതും വാഹനങ്ങളുടെ അമിതവേഗവും മിക്കപ്പോഴും അതിരമ്പുഴ ടൗണില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
0 Comments