Breaking...

9/recent/ticker-posts

Header Ads Widget

സിഐടിയു-വിന്റെ നേതൃത്വത്തില്‍ പാലാ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി


കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസ്സിയേഷന്‍ സിഐടിയു-വിന്റെ നേതൃത്വത്തില്‍ പാലാ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര തീരുമാനം പിന്‍വലിക്കുക, അര്‍ഹതപ്പെട്ട ഡിഎ അനുവദിക്കുക, തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാര്‍ലി മാത്യു ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കെ.ആര്‍ ബിജു അദ്ധ്യക്ഷനായിരുന്നു. കെഎസ്ഇബി ഡബ്ലു.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിആര്‍ അജിത്കുമാര്‍ സമര വിശദീകരണം നടത്തി. എം.എസ് ശശിധരന്‍, കുര്യന്‍ സെബാസ്റ്റ്യന്‍, ബി.ആര്‍ ബിജുമോന്‍, പ്രദീഷ് സി.പി, ബോബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments