കാരാപ്പുഴയില്‍ തോട്ടുകടവില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടത്. മാന്താര്‍ ചോതറവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജോഷി എന്ന 44 കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് മുതല്‍ ജോഷിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വാച്ച് റിപ്പയറിംഗ് തൊഴിലാളി ആയിരുന്ന ജോഷിയുടെ മരണകാരണം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.




0 Comments