എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ മോഹന്‍ നടത്തിവന്ന നിരാഹര സമരം അവസാനിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ സാബു തോമസുമായി നടത്തിവന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. താന്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചതായി ദീപ പറഞ്ഞു. മുടങ്ങിയ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ല്ലൊ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പ് നല്കി. 2024 വരെ ഗവേഷണത്തിന് സമയം നീട്ടിനല്കും. നാനോ സയന്‍സ് ഡയറക്ടര്‍ ഡോ നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കിയതായും സര്‍വകലാശാല അറിയിച്ചതായി ദീപ മോഹന്‍ പറഞ്ഞു. ഉറപ്പുകള്‍ രേഖമൂലം ലഭിച്ചതായും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇന്ന് വൈകിട്ടാണ് വൈസ് ചാന്‍സലറും ദീപയുമായി ചര്‍ച്ച നടന്നത്.



0 Comments