എംജി യൂണിവേഴ്‌സിറ്റി കവാടത്തില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കുന്ന ദീപ മോഹന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. സിഎസ്ഡിഎസ് വനിതാ യുവജന വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അതിരമ്പുഴയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സര്‍വ്വകലാശാലക്ക് മുന്നില്‍ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.




0 Comments