എം.ജി സര്‍വ്വകലാശാലക്കു മുന്നില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ദീപാ മോഹന്‍ നടത്തുന്ന നിരാഹാര സമരം 6-ാം ദിവസവും തുടര്‍ന്നു. സര്‍വ്വകലാശാല അധികൃതരുടെ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം നടത്തുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തഹസീല്‍ദാര്‍ ദീപാ മോഹനുമായി ചര്‍ച്ച നടത്തി. ജാതി വിവേചനം മൂലമാണ് ഗവേഷണം തടസപ്പെട്ടതെന്നും, പഠനകാലത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതായും ദീപാ മോഹന്‍ ആരോപിച്ചു. എന്നാല്‍ ലൈംഗിക അതിക്രമ പരാതി കളവാണെന്ന് എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് പറഞ്ഞു. ദീപാ മോഹന്റെ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന്‍ ജോബിനെ പീഡനക്കേസില്‍ സമര പന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
0 Comments