ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്‌സ് സമിതി കടുത്തുരുത്തി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. കടുത്തുരുത്തി റെസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച യോഗം വ്യാപാരി ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി.സുനില്‍ നിര്‍വഹിച്ചു. ബിപിഒഎസ് കടുത്തുരുത്തി ഏരിയ പ്രസിഡന്റ് മായ ജയകുമാര്‍ അധ്യക്ഷയായിരുന്നു. ബിപിഒഎസ് ജില്ലാ പ്രസിഡന്റ് അന്നമ്മ രാജു, രാജേഷ് മൂലയില്‍, സ്‌നേഹതീരം പ്രതിനിധി ജോസ് പണ്ടാര കാപ്പില്‍, തോമസ് കടപ്പൂരാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments