ഡ്രീം കെ എന്റര്‍പ്രൈസസിന്റെ പുതിയ ഓഫീസ് കുറുമുള്ളൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്റ് സ്റ്റീഫന്‍സ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പുതിയ ഓഫീസിന്റെ വെഞ്ചരിപ്പ് കര്‍മ്മം കുറുമുള്ളൂര്‍ പള്ളി വികാരി ഫാ ജേക്കബ് തടത്തില്‍ നിര്‍വ്വഹിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, സ്റ്റീഫന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കര്‍ഷകരില്‍ നിന്നും ഉത്്പന്നങ്ങള്‍ സംഭരിച്ച്, സംസ്‌ക്കരിച്ച് വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രീംകെ പ്രവര്‍ത്തിക്കുന്നത്. ഗുണമേന്മയുള്ളതും, ആരോഗ്യദായകവുമായ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുകയും, സാമൂഹ്യ സേവനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയുമാണ് ഡ്രീം കെയുടെ പ്രവര്‍ത്തന ലക്ഷ്യം.
0 Comments