ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ആളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രാമപുരം മാടവന സിബി ജെയിംസ് എന്ന ആളാണ് അറസ്റ്റിലായത്. രാമപുരം പൂവക്കുളം കൂത്താട്ടുകുളം റോഡില്‍ കുന്നുംപുറത്തിന് സമീപം ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 8 ലിറ്റര്‍ മദ്യവും ഒന്‍പതിനായിരത്തിലധികം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ബി ആനന്ദരാജിന്റെ നേതൃത്വത്തില്‍ സിഇഒ മാരായ സാജിത് പി എ, ബെന്നി സെബാസ്റ്റ്യന്‍, ഡബ്ല്യുസിഇഒ സിനി ജോണ്‍, സന്തോഷ് കുമാര്‍, സി കണ്ണന്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മദ്യവില്‍പ്പന നടത്തിയ ആളെ പിടികൂടിയത്.
0 Comments