Breaking...

9/recent/ticker-posts

Header Ads Widget

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക ഡയറക്ടറി 'ഏത്ത - 2021' പ്രകാശനംചെയ്തു



കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക ഡയറക്ടറി 'ഏത്ത - 2021' പ്രകാശനംചെയ്തു. കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളി വികാരി റവ ഫാ അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര, ഇടവക ഡയറക്ടറി, മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് നല്‍കിയാണ്് പ്രകാശനകര്‍മം നിര്‍വ്വഹിച്ചത് വികാരി ഫാദര്‍ സ്‌കറിയ വേകത്താനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉഷാ രാജു, വാര്‍ഡ് മെമ്പര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍, രാജു തോമസ് കോഴിക്കോട്ട്, ഡേവീസ് കെ മാത്യു കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടവക ചരിത്രം, കുടുംബ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ 500 പേജുകളുള്ള പുസ്തകമാണിത്. സന്തോഷ് വഞ്ചിക്കച്ചാലില്‍, അഭിലാഷ് കോഴിക്കോട്ട്, ജിബിന്‍ കോഴിക്കോട്ട്, ജോയല്‍ ആനിക്കാട്ട്, ജോസ് കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments