Breaking...

9/recent/ticker-posts

Header Ads Widget

ഐഎന്‍ടിയുസി കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു.



ഐഎന്‍ടിയുസി കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന് അടുക്കും, ചിട്ടയും ഉള്ള രാഷ്ട്രീയ പ്രസ്ഥാനമാക്കി കോണ്‍ഗ്രസിനെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍, ജോഷി ഫിലിപ്പ്, രാജന്‍ കൊല്ലംപറമ്പില്‍, സാബു പുതുപ്പറമ്പില്‍, ആര്‍ സജീവ്,  നന്ദിയോട് ബഷീര്‍, എംവി മനോജ്, ആര്‍ പ്രേംജി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments