Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലഭ്യമാക്കുന്ന അവശ്യസാധന കിറ്റുകളുടെ വിതരണം നിര്‍വ്വഹിച്ചു.


പ്രളയ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് റിലൈയന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലഭ്യമാക്കുന്ന അവശ്യസാധന കിറ്റുകളുടെ വിതരണം നിര്‍വ്വഹിച്ചു. ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെയും കോട്ടയം ജില്ലയിലെ മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെയും പ്രളയ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കാണ്  കിറ്റുകള്‍ നല്‍കിയത്. കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് കെ.എം, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍ ശ്രീകുമാര്‍, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമണ്‍, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് സജിമോന്‍ എന്നിവര്‍ കിറ്റുകളുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ബബിതാ റ്റി. ജെസില്‍, അനീഷ് കെ.എസ്, നിത്യമോള്‍ ബാബു, അലന്‍സ് റോസ് സണ്ണി, റിലൈയസ് ഫൗണ്ടേഷന്‍ മാനേജര്‍മാരായ നഫാസ് നാസര്‍, അനൂപ് രാജന്‍, ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം നടത്തിയത്.




Post a Comment

0 Comments