മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി റസിഡന്റ്‌സ് അസോസിയേഷന്‍, ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ സെമിനാര്‍ വ്യാപാര ഭവനില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ അധ്യക്ഷനായിരുന്നു. ജോയിച്ചന്‍ പൊട്ടന്‍കുളം വിഷയാവതരണം നടത്തി. പ്രഫ. കെ പി ജോസഫ്, റിസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍, ലയണ്‍സ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




0 Comments