Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നിയമ സഹായ പരിശീലന പരിപാടി പയനിയര്‍ ക്ലബ്ബ് അങ്കണത്തില്‍ നടന്നു



ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പാലാ യൂണിറ്റിന്റെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നിയമ സഹായ പരിശീലന പരിപാടി പയനിയര്‍ ക്ലബ്ബ് അങ്കണത്തില്‍ നടന്നു. പാലാ മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍ അധ്യക്ഷനായിരുന്നു. ഡിവൈഎസ്പി ഷാജു ജോസ് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. അഡ്വ. കെ രവികുമാര്‍ ക്ലാസ് നയിച്ചു. ടോമി കുറ്റിയാങ്കല്‍, ജോസ് ഉഴുന്നാലില്‍, ജോസ് കുറ്റിയാനിമറ്റം, സിബി റിജന്‍സി, സജി വട്ടക്കാനാല്‍, റോയി പാലാ ബേക്കേഴ്‌സ്, രാജു ജോണ്‍, സോണിയ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments