Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ ഗവ യുപി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.


ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്‌നേഹപൂര്‍വ്വം വരവേറ്റുകൊണ്ട പുന്നത്തുറ ഗവ യുപി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. അദ്ധ്യാപകരുടേയും, പിടിഎ യുടേയും, ജനമൈത്രി പോലീസിന്റേയും സഹകരണത്തോടെയാണ്  തിരികെ സ്‌കൂളിലേക്ക് പരിപാടിയുടെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്‌കൂള്‍ കവാടത്തിലെത്തിയ വിദ്യാര്‍ത്ഥികളെ മധുര പലഹാരവും, പൂച്ചെണ്ടും നല്‍കിയാണ് സ്വീകരിച്ചത്. എസ്എസ്ജി പ്രസിഡന്റ് എംകെ സുഗതന്‍, സെക്രട്ടറി ടിവി സുരേഷ്, ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ സിആര്‍ഒ പൗലോസ്, എസ്പിഒ ബിജു, ഹെഡ്മിസ്ട്രസ് പദ്മജം, അദ്ധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments