Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ കുഴിയില്‍ തെങ്ങിന്‍ തൈ നട്ട് വേറിട്ട പ്രതിഷേധവുമായി മരങ്ങാട്ടുപള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.


കേരളപിറവി ദിനത്തില്‍ റോഡിലെ കുഴിയില്‍ തെങ്ങിന്‍ തൈ നട്ട് വേറിട്ട പ്രതിഷേധവുമായി മരങ്ങാട്ടുപള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് രൂപപ്പെട്ട കുഴിയിലാണ് തെങ്ങിന്‍ തൈ നട്ടത്. പാലാ കോഴാ റോഡും കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡും സംഗമിക്കുന്ന ജംഗ്ഷനില്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം കെ വി മാത്യു, സണ്ണി വടക്കേടം, മാത്തുക്കുട്ടി പുളിക്കിയില്‍, ജോര്‍ജ്ജ് പയസ്സ്, ഫ്രാന്‍സിസ് മരങ്ങാട്ടുപള്ളി, അരുണ്‍ തങ്കച്ചന്‍, ജിനു ജോര്‍ജ്ജ്, നോബിള്‍ മുളങ്ങാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments