Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം-വാഴേപ്പാടി-പാറേക്കാട് റോഡ് തകര്‍ന്നു


അയര്‍ക്കുന്നം-വാഴേപ്പാടി-പാറേക്കാട് റോഡ് തകര്‍ന്നു. മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുകയാണ്. കാല്‍നട യാത്രക്കാരടക്കം വെള്ളക്കെട്ടില്‍ വീണ് പരിക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി.  ചെമ്പില്‍ ആളെ കയറ്റി വെള്ളക്കെട്ട് മറികടന്നാണ് പ്രതിഷേധ സമരം നടന്നത്.  ജില്ലാ പ്രസിഡന്റ് ജോയി കൊറ്റത്തില്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.വി ശ്രീനിവാസ് അദ്ധ്യക്ഷനായിരുന്നു. വിനോദ് മഞ്ഞാമറ്റം, ജോയ്‌സ് കൊറ്റത്തില്‍, കെ.എസ് മുരളീകൃഷ്ണന്‍, ജെയിന്‍ ഇരട്ടാനം, എബ്രാഹം ഫിലിപ്പ്, സജി പനച്ചിക്കല്‍, ജെയിംസ് വേലംപറമ്പില്‍, പീറ്റര്‍ പാറേക്കാട്, എം.ജി ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments