എംസി റോഡ് അടിച്ചിറയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാന്‍ നടപടികളാരംഭിച്ചു. റോഡിലെ കുഴികള്‍ ഗതാഗതത്തിന് തടസമായിരുന്നു. പ്രധാന റോഡില്‍ യാത്ര തടസ്സപ്പെടുന്നതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ കുഴി അടയ്ക്കാന്‍ ആരംഭിച്ചത്. റോഡില്‍ ടൈലുകള്‍ പാകി കുഴികള്‍ അടയ്ക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പഴിയ എംസി റോഡ്, അടിച്ചിറ, പരിത്രാണ ഭവന്‍ വഴി എംസി റോഡിലെത്തി യാത്ര തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.




0 Comments