നീണ്ടൂര്‍ എസ്‌കെവി പെരുമാപ്പാടം റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയരുന്നു. റോഡിന്റെ ഇരുവശങ്ങളിലും തടിയും മെറ്റലും അനധികൃതമായി കൂട്ടിയിട്ടിരിക്കുന്നത് സ്‌കൂളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കും തടസമാവുകയാണ്. ആറ് മീറ്ററോളം വീതിയുള്ള വഴിയ്ക്ക് ഇപ്പോള്‍ 3 മീറ്റര്‍ പോലും ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാണെന്ന് സ്‌കൂള്‍ അധികൃതരും പിടിഎയും അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് ശശി പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കോട്ടൂര്‍ പറഞ്ഞു. സ്‌കൂളിലേയ്ക്കുള്ള 200 മീറ്ററോളം റോഡിലെ യാത്രയാണ് ദുഷ്തകരമായിരിക്കുന്നത്.
0 Comments