Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, മുണ്ടക്കയം കൂട്ടിക്കല്‍ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിച്ചു



കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, മുണ്ടക്കയം കൂട്ടിക്കല്‍ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിച്ചു. മരങ്ങാട്ടുപള്ളി ജനമൈത്രി പോലീസ്, എസ്‌കെവിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ 1 ലക്ഷം രൂപയുടെ വസ്തുക്കളാണ് ക്യാമ്പുകളില്‍ നല്‍കിയത്. ഗൃഹോപകരണങ്ങള്‍, പഠന ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, എന്നിവയാണ് നല്‍കിയത്. മരങ്ങാട്ടുപിള്ളി സ്റ്റേഷന്‍ എസ്എച്ച്ഒ അജേഷ്‌കുമാര്‍, സജി സദാനന്ദന്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ബാബു പി. എസ്, ശ്യാംകുമാര്‍ എം, സുഭാഷ് കെ. കെ, ഹെഡ്മിസ്ട്രസ് സിന്ധു കെ എന്‍ ,സിപിഒ മാരായ ബിനു ജി, പാര്‍വ്വതി കൃഷ്ണന്‍ , അധ്യാപകനായ ശ്രീജിത്ത് പി ജി, സീനിയര്‍ എസ്പിസി കേഡറ്റുകള്‍ ആയ ദേവഭദ്ര കെ .യു ആരഭി വി എന്നിവര്‍ ചേര്‍ന്നാണ് വിതരണം നിര്‍വ്വഹിച്ചത്.




Post a Comment

0 Comments