പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൊന്‍കുന്നം സബ്ബ് ജയിലിലേക്ക് മാസ്‌ക്കുകളും വിവിധയിനം വിത്തുകളും, വളവും വിതരണം ചെയ്തു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ആര്‍ മനോജ് , ഡോ. ജോര്‍ജ്ജ് മാത്യു, ജയില്‍ സുപ്രണ്ട് കെ എസ് ശ്രീജിത്ത്, പ്രൊബേഷന്‍ ഓഫീസര്‍ റ്റി ഡി ജോര്‍ജ്ജുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments