തൃശൂര്‍ തെക്കേമഠം ഇളമുറ സ്വാമിയാര്‍ കിടങ്ങൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശങ്കരാചാര്യ പരമ്പരയില്‍ പെട്ട തെക്കേമഠത്തിലെ ശ്രീമദ് നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാരാണ് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രത്തിലെത്തിയത്. ആദ്യമായി കിടങ്ങൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന സ്വാമിയാരെ പടിഞ്ഞാറേ നടയില്‍ നിന്നും ക്ഷേത്രം മാനേജര്‍ ശ്യാംകുമാര്‍ സെക്രട്ടറി ശ്രീജിത് അസി മാനേജര്‍ നാരായണന്‍ നന്രൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വടക്കുംതേവര്‍ക്കും സുബ്രഹ്മണ്യസ്വാമിയ്ക്കും പുഷ്പാജ്ഞലി നടത്തിയ സ്വാമിയാര്‍ ഭക്തിജനങ്ങളുടെ വച്ചുമനസ്‌കാരം സ്വീകരിച്ച് അനുഗ്രഹിച്ചു.




0 Comments