Breaking...

9/recent/ticker-posts

Header Ads Widget

ദന്ത ചികിത്സാ രംഗത്തെ ആധുനിക സജ്ജീകരണങ്ങളുമായി ട്രൂ സ്‌മൈല്‍ ദന്തല്‍ ക്ലിനിക് മുത്തോലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.


ദന്ത ചികിത്സാ രംഗത്തെ ആധുനിക സജ്ജീകരണങ്ങളുമായി ട്രൂ സ്‌മൈല്‍ ദന്തല്‍ ക്ലിനിക് മുത്തോലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുത്തോലി കവലയിലെ കളത്തുപുല്ലാട്ട് ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലിനിക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം കുരുവിനാല്‍ പള്ളി വികാരി ഫാ. ജോസഫ് പൂവത്തുങ്കല്‍ നിര്‍വ്വഹിച്ചു. മുത്തോലി സഹകരണ ബാങ്ക് പ്രസിഡന്റ്് ടോബിന്‍ കെ അലക്‌സ്, ബ്രില്ല്യന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റിയന്‍ ജി മാത്യു, സ്റ്റീഫന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിലാ മാത്തുക്കുട്ടി, രാജന്‍ മുണ്ടമറ്റം, ഷീബാ റാണി, ഡോ അലക്‌സ് വൈപ്പന തുടങ്ങിയവര്‍ പങ്കെടുത്തു. ദന്ത ചികിത്സാ രംഗത്തെ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുള്ളതായി ഡോ മെറീനാ ജോസി കളത്തുപുല്ലാട്ട് പറഞ്ഞു. റൂട്ട് കനാല്‍, ഓര്‍ത്തോ ഡോന്റിക്‌സ്, ഇംപ്ലാന്റ് സര്‍ജറി, പ്രോസ്‌തോ ഡോന്റിക്‌സ്, റ്റീത്ത് ജൂവലറി, തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങളെ ചെറുക്കുന്നതിന് അന്തരീക്ഷ വായു അണു വിമുക്തമാക്കുന്ന അള്‍ട്രാ വയലറ്റ് പ്യൂരിഫിക്കേഷന്‍ സിസ്റ്റമായ പ്യൂരസോള്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ളതായും അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments