മരങ്ങാട്ടുപള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നു. കണ്ണഞ്ചിറ മാരിപ്പാട്ട് പാറയില്‍ കുട്ടപ്പന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ശിലാ സ്ഥാപനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിര്‍വ്വഹിച്ചു. യോഗത്തില്‍ മാര്‍ട്ടിന്‍ പന്നിക്കോട്ട് അദ്ധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് വികെ സുരേന്ദ്രന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് പയസ്, കെ.വി മാത്യു, ആന്‍സമ്മ സാബു, മാത്തുക്കുട്ടി പുളിക്കയില്‍, അഗസ്റ്റിന്‍ കൈമളേട്ട്, ജോസ് ജോസഫ്, പ്രസീദാ സജീവ്, സണ്ണി വടക്കേടം, ഫ്രാന്‍സിസ് മരങ്ങാട്ടുപള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments