ക്ഷീര വികസന സംഘങ്ങളുടെ ഭരണസമിതിയില്‍ ക്ഷീരകര്‍ഷകര്‍ മാത്രം അംഗങ്ങളാകുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 180 ദിവസം കൊണ്ട് 500 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ അളക്കുന്നവര്‍ക്കായിരിക്കും ഭരണസമിതിയില്‍ അംഗങ്ങളാകാന്‍ യോഗ്യത ലഭിക്കുന്നത്. നിലവില്‍ ക്ഷീരകര്‍ഷകര്‍ അല്ലാത്തവര്‍ പോലും ഭരണസമിതിയില്‍ എത്തുന്നതൊഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. ഭരണസമിതിയുടെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒരാള്‍ വനിത ആയിരിക്കണമെന്ന് നിബന്ധന ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.




0 Comments