Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ല സി കാറ്റഗറിയില്‍ നിന്നും ബി കാറ്റഗറിയിലേയ്ക്ക്



കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ കോട്ടയം ജില്ല സി കാറ്റഗറിയില്‍ നിന്നും ബി കാറ്റഗറിയിലേയ്ക്ക് മാറി. സിനിമാ തീയറ്ററുകളും ജിമ്മും നീന്തല്‍കുളങ്ങളും പ്രവവര്‍ത്തിക്കാം. ഞായറാഴ്ചകളില്‍ ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം അനുവദിക്കും. മന്ത്രി വിഎന്‍ വാസവന്റെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ജില്ലാ കളക്ട്രേറ്റില്‍ നടന്നു. കളക്ടര്‍ പികെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, ആരോഗ്യവകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പിന്റെ പ്രചാരണ ഉപാധികളായ ലഘുലേഖ, വീഡിയോ, പോസ്റ്റര്‍ എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.




Post a Comment

0 Comments