Breaking...

Header Ads Widget

ഹോം പാലാ വീടുകളുടെ ശിലകളുടെ ആശീര്‍വ്വാദകര്‍മ്മം നിര്‍വ്വഹിച്ചു



പാലാ രൂപത കൂട്ടിക്കലില്‍ ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന എട്ടു ഹോം പാലാ വീടുകളുടെ ശിലകളുടെ ആശീര്‍വ്വാദകര്‍മ്മം കൂട്ടിക്കലില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. കൂട്ടിക്കല്‍ മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയുമായ മനുഷ്യ മൈത്രിയുടെ കൂട്ടായ്മയില്‍ പുത്തന്‍ കൂട്ടിക്കല്‍ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് പറഞ്ഞു. ജോര്‍ജ് ജെ മാത്യു  , പഞ്ചായത്തു പ്രസിഡന്റ് പി.എസ്.സജിമോന്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ ,  കൂട്ടിക്കല്‍ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാല്‍ , ഏന്തയാര്‍ പള്ളി വികാരി ഫാ.തോമസ് ഇല്ലിമൂട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു. പതിനൊന്നു വീടുകളുടെ പുന:നിര്‍മ്മാണത്തിനുള്ള ധനസഹായവും ബിഷപ്പ് വിതരണം ചെയ്തു. പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.




Post a Comment

0 Comments