രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില കോട്ടയത്ത്. 37.3 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. തിരുവന്തപുരം, പുനലൂര്‍, കൊച്ചി, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ പകല്‍താപനില 35 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് മാസത്തില്‍ ഉണ്ടാകാറുള്ള തരത്തിലുള്ള കടുത്ത ചൂടാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്.